കുടിവെള്ള ക്ഷാമം അതിരൂക്ഷം… പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം….

കരുനാഗപ്പള്ളി : അലപ്പാട് പഞ്ചായത്തിൽ പലയിടത്തും കുടിവെള്ളക്ഷാമം അതിരൂക്ഷമായതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തന്നെ പ്രതിഷേധം. ദിവസങ്ങളായി ആയിരംതെങ്ങ് അഴീക്കൽ ശ്രായിക്കാട് എന്നീ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയാണ്. പഞ്ചായത്ത് സ്വന്തം ഫണ്ട് ഉപയോഗിച്ച് ടാങ്കറിൽ വെള്ളം എത്തിച്ച് നൽകുന്നുണ്ടെങ്കിലും അത് ശ്വാശ്വത പരിഹാരം അല്ലെന്നും അടിയന്തര നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറെ പലതവണ അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതിനാൽ പ്രതിഷേധിച്ചാണ് ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറെ ഉപരോധിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷൈമ, വാലേൽ പ്രേമൻ, മായാ അഭിലാഷ് , ഉദയകുമാരി എന്നിവരും ഒപ്പമുണ്ടായിരുന്നു.

പ്രതിഷേധത്തെ തുടർന്ന് ആലപ്പാട് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതുവരെ താത്കാലികമായി കുടിവെള്ളം ഉറപ്പാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി അധികാരികൾ കൈകൊള്ളാമെന്ന് ഉറപ്പ് നൽകിയെന്നും , വിഷയം അടിയന്തരമായി പരിഹരിക്കപ്പെടുന്നതിന് സി.ആർ.മഹേഷ് എം.എൽ.എ പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ശ്രീ ഉല്ലാസ് പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !