കൊല്ലം ജില്ലയിൽ ഏറ്റവും കുറഞ്ഞ വിലയിൽ പൂക്കളും പൂമാലകളും ഇനി കരുനാഗപ്പള്ളിയിൽ….

കരുനാഗപ്പള്ളി : ബാംഗ്ലൂർ, തോവാള, ഹൊസൂർ, എന്നിവിടങ്ങളിൽ നിന്നും നേരിട്ട് ഇറക്കി പൂക്കളും പൂമാലകളും ജില്ലയിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ വിതരണം ആരംഭിച്ചിരിക്കുകയാണ് കരുനാഗപ്പള്ളി കരോട്ട് ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ച ശ്രീഭദ്ര ഫ്ലവർ മാർട്ട്. ഓഗസ്റ്റ് 3 ചൊവ്വാഴ്ച മുതൽ പൂക്കളുടേയും പൂ ഉൽപന്നങ്ങളുടെയും ഹോൾസെയിൽ വിപണനം ആരംഭിക്കുന്നു.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീഭദ്ര ഫ്ലവർ മാർട്ടിന്റെ ശാഖയാണ് കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന ബാംഗ്ലൂരിൽ നിന്നും വിവിധതരം റോസാപ്പൂക്കൾ ഉൾപ്പെടെ സ്റ്റേജ് ഡെക്കറേഷൻ ആവശ്യമായ എല്ലാ പൂക്കളും ഇവിടെ നിന്ന് ലഭിക്കും. കൂടാതെ ഹൊസൂരിൽ നിന്നും തോവാളയിൽ നിന്നുമുള്ള പൂക്കൾ തുടങ്ങിയവയെല്ലാം ജില്ലയിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ ഇവിടെ നിന്ന് ലഭിക്കുമെന്ന് ശ്രീഭദ്ര മാനേജ്മെന്റ് അറിയിച്ചു.

ക്ഷേത്രങ്ങൾക്ക് ആവശ്യമായ പൂജ പൂക്കൾ, മാലകൾ, അലങ്കാര മാലകൾ എന്നിവയെല്ലാം ഏറ്റവും കുറഞ്ഞ നിരക്കിൽ ആയിരിക്കും ഇവിടെ നിന്ന് ലഭിക്കുന്നത്. വിവിധ തരം കല്യാണ മാലകൾ, ബൊക്കകൾ, സ്റ്റേജ്, വാഹന ഡെക്കറേഷനു ആവശ്യമായ സാധനങ്ങളും മൊത്തമായും ചില്ലറയായും ഇവിടെ നിന്ന് ലഭിക്കും. കൂടുതൽ ഓർഡറുകൾ ലഭിക്കുന്നത് അനുസരിച്ച് സൗജന്യ ഡെലിവറിയും ഉണ്ടായിരിക്കുന്നതാണെന്നും അറിയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !