ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കരുനാഗപ്പള്ളിയിലെ അൽ-ഫലാഹ് യുവജന ഫെഡറേഷൻ….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ സജീവമായി പ്രവർത്തിച്ചുവരുന്ന അൽ-ഫലാഹ് യുവജന ഫെഡറേഷൻ സംഘടിപ്പിച്ച ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചു കൊണ്ട് നടന്ന യോഗം എം.എൽ.എ. ആർ.രാമചന്ദ്രൻ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ. അനീഷ് മുട്ടാണശ്ശേരിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു.

കേരളത്തിലെ പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നുപറമ്പിൽ മുഖ്യ അതിഥിയായി എത്തി.


യുവജന ക്ഷേമ ബോർഡ് മെമ്പർ സി.ആർ. മഹേഷ് ഫിറോസ് കുന്നുപറമ്പിലിനെ യൂത്ത് ഐക്കൺ അവാർഡ് നൽകി അനുമോദിച്ചു.തുടർന്ന് കുറച്ചു ദിവസമായി നടന്നു വരുന്ന മതപ്രഭാഷണ പരമ്പരയുടെ സമാപനം കൂടി കുറിച്ചുകൊണ്ട് അൽ ഹാഫിസ് കുമ്മനം നിസാമുദ്ധീൻ അസ്ഹരി അവർകളുടെ മുഖ്യ മതപ്രഭാഷണവും വേദിയിൽ നടന്നു.സാധു പെൺകുട്ടികളുടെ വിവാഹത്തിന് നേതൃത്വം നൽകുന്നതോടൊപ്പം, വിശപ്പ് രഹിത ഭവന പദ്ധതി, ചികിത്സാ സഹായങ്ങൾ, വിദ്യാഭ്യാസ സഹായങ്ങൾ തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് മൂന്നാമത് വാർഷികത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി താച്ചയിൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അൽ-ഫലാഹ് എന്ന യുവജന സംഘടന സാധുജനങ്ങൾക്കായി ഒരുക്കുന്നത്. ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിച്ചു.നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !