കരുനാഗപ്പള്ളിയിൽ ഫ്ളഡ് ലൈറ്റ് ഷൂട്ടൗട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : ചിറ്റുമൂല നവകേരള ആർട്സ് & സ്പോർട്സ് ക്ലബ്ലിന്റെ ആഭിമുഖ്യത്തിൽ ഫ്ളഡ് ലൈറ്റ് ഷൂട്ടൗട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളായി നടന്ന മത്സരത്തിൽ തൊടിയൂർ Morning FC വിജയികളായി. Sangamam ചിറ്റുമൂല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സമ്മാനമായി 5001 രൂപയും ട്രോഫിയും രണ്ടാം സമ്മാനമായി 2001 രൂപയും ട്രോഫിയും വിജയികൾക്ക് ലഭിച്ചു. കരുനാഗപ്പള്ളി പുതിയകാവിന് കിഴക്കുവശമുള്ള ചിറ്റുമൂല ഗ്രൗണ്ടിലാണ് മത്സരം നടന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !