അംഗൻവാടി, ആശാ പ്രവർത്തകരും, സ്കൂൾ പാചക തൊഴിലാളികളും പണിമുടക്കി….

കരുനാഗപ്പള്ളി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അംഗൻവാടി,ആശാ പ്രവർത്തകരും സ്കൂൾ പാചക തൊഴിലാളികളും പണിമുടക്കി. സ്കീം വർക്കേഴ്സ് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായാണ് തൊഴിലാളികൾ പണിമുടക്കിയത്.

മിനിമം വേതനം 26000 രൂപയാക്കുക, പെൻഷൻ പതിനായിരം രൂപ അനുവദിക്കുക, റിസ്ക് ഫണ്ട് പതിനായിരം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്. പണിമുടക്കിയ തൊഴിലാളികൾ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ നടത്തി.

ധർണാ സമരം ഐ.എൻ.ടി.യു.സി. റീജണൽ പ്രസിഡൻറ് ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ സെക്രട്ടറി എ അനിരുദ്ധൻ അധ്യക്ഷനായി. ഷിബു. എസ് തൊടിയൂർ സ്വാഗതം പറഞ്ഞു. എസ്. ശ്രീലത അജിത, രാജേശ്വരി, സുജാത, ഗീതാ തമ്പി, വി.ദിവാകരൻ, എസ്.രാധാകൃഷ്ണൻ, നിസാർ തുടങ്ങിയവർ സംസാരിച്ചു.

ചിത്രം: സ്കീം വർക്കേഴ്സ് യൂണിയൻ പണിമുടക്ക് സമരത്തിൻ്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ നടന്ന ധർണ്ണ


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !