കരുനാഗപ്പള്ളി ഗവ.എഞ്ചിനിയറിംഗ് കോളേജിൽ വിദ്യാർത്ഥികളെ അനുമോദിച്ചു….

കരുനാഗപ്പള്ളി : ഐ.എച്ച്.ആർ.ഡി. ഗവ.എൻജിനീയറിങ് കോളേജിലെ ബിടെക്,എംടെക്ക് കോഴ്സുകളിൽ 2020-21 വർഷത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ബിടെക് ഓണേഴ്സ് ബിരുദം നേടിയ വിദ്യാർഥികളെയും ആദരിച്ചു. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങ് സി.ആർ. മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ അധ്യക്ഷയായി.

24 മണിക്കൂറിൽ 174 ഓൺലൈൻ കോഴ്സുകൾ പൂർത്തിയാക്കി ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച രണ്ടാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനി ഫാത്തിമ മുഹമ്മദിനെയും ചടങ്ങിൽ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി.വി. അനിൽകുമാർ സ്വാഗതം ആശംസിച്ചു. മുൻ പ്രിൻസിപ്പൽ ഡോ.ജ്യോതിരാജ് വി.പി., എച്ച്.ഒ.ഡി. മാരായ മനോജ്റെഡി, സജീവൻ എം., ഡോ. സി.ഗോപകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശരത്ചന്ദ്രൻ ഉണ്ണിത്താൻ, പി.ടി.എ. പ്രസിഡന്റ് സുരേഷ് വി.ജി., ഡോ. എൽ.ഷാജി എന്നിവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !