ഓച്ചിറ ഗവ. ഐ.ടി.ഐ. കോമ്പൗണ്ടിൽ നടത്തിയ ജൈവകൃഷിയുടെ വിളവെടുപ്പ് നടന്നു….

കരുനാഗപ്പള്ളി : കേരള എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓച്ചിറ ഗവ. ഐ.ടി.ഐ. കോമ്പൗണ്ടിൽ നടത്തിയ ജൈവകൃഷിയുടെ വിളവെടുപ്പ് നടന്നു. യൂണിയൻ ജില്ലാ സെക്രട്ടറി സി.ഗാഥ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രഡിഡന്റ് ബി. പ്രശോഭദാസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ, ജില്ലാ കൗൺസിൽ അംഗം സാജു പി.എസ്., ബി.സുജിത്, ആർ.അനിൽ, ആനന്ദൻപിള്ള, ഏരിയ പ്രസിഡന്റ് പദ്മരാജൻ, യൂണിറ്റ് കൺവീനർ സുഭാഷ് സി.എസ്. എന്നിവർ സംസാരിച്ചു.

ചിത്രം: ഓച്ചിറ ഐ.ടി.ഐ. യിൽ എൻ.ജി.ഒ. യൂണിയൻ നടത്തിയ കൃഷിയുടെ വിളവെടുപ്പ് ജില്ലാ സെക്രട്ടറി സി.ഗാഥ നിർവ്വഹിക്കുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !