കരുനാഗപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാർ പ്രതിഷേധിച്ചു….

കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.സി. കരുനാഗപ്പള്ളി ഡിപ്പോയിലെ അന്യായമായ ഡ്യൂട്ടി പരിഷ്കരണത്തിന് എതിരെ ജീവനക്കാർ ഓഫീസ് ഉപരോധിച്ചു.
കെ.എസ്.ആർ.ടി.ഇ.എ. (സി.ഐ.ടി.യു.) നേതൃത്വത്തിലാണ് ഉപരോധസമരം സംഘടിപ്പിച്ചത്. തുടർന്ന് എ.ടി.ഒ. യുമായുള്ള ചർച്ചയിൽ അർഹതപ്പെട്ട ലീവ് ഉൾപ്പടെ നൽകാമെന്നറിയിച്ചതായി നേതാക്കൾ പറഞ്ഞു. ഇതേ തുടർന്ന് സമരം അവസാനിപ്പിച്ചു.

യൂണിയൻ നേതാക്കളായ ജയദാസ്, പ്രവീൺബാബു, ജി.ആർ.ഷീന, ഡി.രംജിത്ത്, സി.ഐ.ടി.യു. ഏരിയാ പ്രസിഡൻ്റ് വി ദിവാകരൻ, സെക്രട്ടറി എ. അനിരുദ്ധൻ എന്നിവർ നേതൃത്വം നൽകി.

ചിത്രം: കെ.എസ്.ആർ.ടി.ഇ.എ. യുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ നടന്ന ഉപരോധസമരം.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !