3000 കിലോമീറ്റർ സൈക്കിൾ യാത്ര…. റാഫി നാടിന് ആവേശമെന്ന് സി.ആർ. മഹേഷ്‌ എം.എൽ.എ.

കരുനാഗപ്പള്ളി : കൊല്ലത്തുനിന്നും പാർലമെന്റിലേക്ക് 3000 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റാഫിയെ കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ സ്വീകരിച്ചു.

കൊല്ലത്തുനിന്നും ഡൽഹിയിലേക്ക് സൈക്കിൾ യാത്ര 40 ദിവസം കൊണ്ട് 3000 കിലോമീറ്റർ താണ്ടുകയാണ് ലക്ഷ്യം. ഡൽഹിയിലെത്തി യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിൽ റാഫി പങ്കെടുക്കും.

ഇന്ധനവില കുറയ്ക്കണമെന്നും, കർഷക സമരങ്ങൾക്ക് പരിഹരം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സാഹസികമായ സമരമാർഗങ്ങളിലൂടെ രാജ്യം മുഴുവനും സൈക്കിളിൽ സഞ്ചരിച്ച് പ്രതിഷേധിക്കുവാൻ തയ്യാറായ റാഫി പൊതുസമൂഹത്തിന് മാതൃകയാണെന്ന് കരുനാഗപ്പള്ളിയിൽ നടന്ന സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സി.ആർ മഹേഷ് എം.എൽ.എ. അഭിപ്രായപ്പെട്ടു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.മഞ്ജുകുട്ടൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എൻ.അജയകുമാർ, ചിറ്റൂമൂല നാസർ, ഷിബു. എസ്. തൊടിയൂർ, അഡ്വ. കെ.എ.ജവാദ്, ജെ.ജയകുമാർ, പി.വി.ബാബു, അനീഷ് മുട്ടാണിശ്ശേരി, അനുശ്രീ, അജ്മൽ, അസ്ഹർ മുണ്ടപ്പള്ളി, ആഷിക് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !