തൊടിയൂർ ജൽ ജീവൻ കുടിവെള്ള പദ്ധതി സി.ആർ. മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു…. 3400 കുടുംബങ്ങൾക്ക്….

കരുനാഗപ്പള്ളി : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയായ ജൽജീവൻ പദ്ധതിക്ക് തൊടിയൂരിൽ തുടക്കമായി. തൊടിയൂർ പഞ്ചായത്തിലെ 3400 കുടുംബങ്ങൾക്ക് കുടിവെള്ള പൈപ്പ് കണക്ഷൻ നൽകും.

പൈപ്പ് ലൈൻ കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ ദീർഘിക്കൽ ജോലികൾ, മാലുമേൽ ഭാഗത്ത് പുതിയ പമ്പ് ഹൗസ് സ്ഥാപിക്കൽ, നിലവിലുള്ള പമ്പ് ഹൗസുകളിൽ പുതിയ പമ്പ് സെറ്റ് സ്ഥാപിക്കൽ, എല്ലാ പമ്പുഹൗസ്കളിലും ബൾക്ക് മീറ്ററുകൾ സ്ഥാപിക്കൽ എന്നിവയ്ക്ക് ആവശ്യമായ തുക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനുവേണ്ടി മുറിക്കുന്ന റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കുമെന്നും, 6.44 കോടി രൂപ ഭരണാനുമതി ലഭിച്ച പദ്ധതി മാർച്ച് മാസം പൂർത്തീകരിക്കുമെന്ന് എം.എൽ.എ. പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !