അമേരിക്കയിൽ നിന്ന് മരുന്നെത്തി…. ഗജവീരൻ സജയന്റെ ചികിത്സ തുടങ്ങി….

കരുനാഗപ്പള്ളി : ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലെ കണ്ണിന്റെ കാഴ്ച മങ്ങുന്ന ഗജവീരൻ സജയന്റെ ചികിത്സയ്ക്കായി അമേരിക്കയിൽ നിന്ന് കൊണ്ടുവന്ന ലാൻ മാക്സ് എന്ന മരുന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വെറ്ററിനറി ഡോക്ടർ ശശീന്ദ്രദേവൻ കണ്ണിലൊഴിച്ച് രണ്ടാം ഘട്ട ചികിത്സ ആരംഭിച്ചു. മൂന്നു നേരമാണ് മരുന്ന് ഒഴിക്കുന്നത്. ഒന്നര മാസം നീണ്ട് നിൽക്കും.

വിദഗ്ധ പരിശോധനയിലാണ് ആനയുടെ
കാഴ്ച മങ്ങുന്ന രോഗം കണ്ടെത്തിയത്. പല മരുന്നുകളും പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. ഡോക്ടർമാർ നിർദേശിച്ച മരുന്ന് സംഘടിപ്പിക്കാൻ പ്രദേശത്ത ആന പ്രേമികളും ഭക്തരും നടത്തിയ ശ്രമങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചരിച്ചതിനെ തുടർന്ന് അമരിക്കയിൽ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി കാപ്പന സ്വദേശിയാണ് മരുന്ന് എത്തിച്ച് നൽകിയത്.

ശബരിമല ഉൾപ്പടെ തിരുവിതാംകൂറിലെ മിക്ക ക്ഷേത്രങ്ങളിലും ദേവീദേവന്മാരുടെ തിടമ്പ് ഏറ്റിയിട്ടുള്ള സജയന്റെ കണ്ണിന് കാഴ്ച മങ്ങുന്നതായ വിവരം ആന പ്രേമികളെയും ഭക്തരെയും വിഷമത്തിലാക്കിയിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !