സൗജന്യ മെഡിക്കൽ ക്യാമ്പുമായി കരുനാഗപ്പള്ളിയിലെ റെസിഡന്റ്സ് അസോസിയേഷൻ…

കരുനാഗപ്പള്ളി : നഗരസഭ പന്ത്രണ്ടാം ഡിവിഷനിൽ പ്രവർത്തിക്കുന്ന ആസാദ് നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവ്വേദ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2019 നവംബർ 3 ന്, ഞായറാഴ്ച രാവിലെ 9.30 മുതൽ അൽ-അമീൻ സെൻട്രൽ സ്കൂളിലാണ് ക്യാമ്പ് നടക്കുക. വഞ്ചിയൂർ ഇല്ലത്ത് ആയൂർവ്വേദ ഫാർമസിയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുക. ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ എം ശോഭന മുഖ്യ അതിഥിയാവും. അബ്ദുൽ സലാം അൽഹന അധ്യക്ഷനാകും.

പഠന – ചികിത്സാ സഹായങ്ങൾ, കൗൺസിലിംഗ്, ബോധവൽക്കരണ ക്ലാസ്സുകൾ, ആരോഗ്യ പരിപാടികൾ എന്നിവയും സംഘടനയുടെ നേതൃത്വത്തിൽ നടത്തിവരുന്നതായി ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അബ്ദുൽ സലാം അൽഹന, ബഷീർ, നജിം കെട്ടിടത്തിൽ, നാസർ, സുൽത്താൻ പിള്ള, ഷെറിൻ, ഹാരിസ്, തൻസി അൽഹന എന്നിവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !