വിദ്യാർത്ഥികൾക്കായി മ്യൂസിക് ക്ലബ്… കരുനാഗപ്പള്ളി തഴവ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ…

കരുനാഗപ്പള്ളി : തഴവ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിക്കുന്ന ശ്രുതിലയ മ്യൂസിക് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത ഗായകൻ ഇടവാ ബഷീർ നിർവ്വഹിച്ചു.

കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച മധുരം മലയാളം പരിപാടിയും വേറിട്ട കാഴ്ചയായി. വൈലോപ്പള്ളിയുടെ മാമ്പഴവും ഇടശ്ശേരിയുടെ പൂതപ്പാട്ടും രമണനും ചന്ദ്രികയുമെല്ലാം കുട്ടികളിലൂടെ വേദി കയ്യടക്കിയപ്പോൾ അത് വേറിട്ട കാഴ്ചയായി. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അവതരണങ്ങളാണ് നടന്നത്. സ്കിറ്റ്, നൃത്തശിൽപ്പം തുടങ്ങിയ പരിപാടികൾ നടന്നു.

എഴുപതോളം കുട്ടികളും ഗായിക കെ എസ് പ്രിയ ഉൾപ്പടെയുള്ള മുപ്പതോളം അദ്ധ്യാപകരും ചേർന്നാലപിച്ച കേരള ഗീതത്തോടെയാണ് മ്യൂസിക് ക്ലബ്ബിന് തുടക്കമായത്.

പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ്.കല്ലേലിഭാഗം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീലത ഭദ്രദീപം തെളിയിച്ചു. മധുരം മലയാളം പദ്ധതി എസ്.എസ്.കെ. ജില്ലാ കോ-ഓർഡിനേറ്റർ അനിത എച്ച്.ആർ. ഉദ്ഘാടനം ചെയ്തു.

നവീകരിച്ച ലൈബ്രറി പദ്ധതി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അഡ്വ. ആർ. അമ്പിളിക്കുട്ടൻ അധ്യക്ഷനായി. പ്രിൻസിപ്പൽ എൽ കമലമ്മയമ്മ സ്വാഗതം പറഞ്ഞു. തഴവ കനകൻ ആമുഖ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജി വേണുഗോപാൽ, ബിനു സരിഗ, ഫസൽ അഹമ്മദ്, സി. മധു, തൊടിയൂർ താഹ, അർത്തിയിൽ അൻസാരി, സി. രാജി എന്നിവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !