അഴീക്കൽ ബീച്ച് ശുചീകരണത്തിനായി ഒത്തുചേർന്നപ്പോൾ….

കരുനാഗപ്പള്ളി : ദേശീയ ശുചിത്വ സംഘടനയായ വൃക്ഷിത് ഫൗണ്ടേഷന്റെ മാതൃക പിന്തുടർന്ന് യുവാക്കൾ അഴീക്കൽ ബീച്ചിൽ ശുചീകരണപ്രവർത്തനം ആരംഭിച്ചു. ബീച്ചിന്റെ നടപ്പാതയ്ക്കിരുവശവും പുലിമുട്ടിന്റെ ഇരുഭാഗങ്ങളിലും ബീച്ചിലേക്കുള്ള ഇടറോഡിലെയും മാലിന്യങ്ങൾ നീക്കി. പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനാവശ്യമായ സഹായങ്ങൾ ഗ്രാമപ്പഞ്ചായത്ത് അധികൃതർ വാഗ്ദാനം ചെയ്തതായി യുവാക്കൾ പറഞ്ഞു.

ജൈവമാലിന്യങ്ങൾ സംസ്കരിക്കാനുള്ള സംവിധാനവും യുവാക്കൾ ഏറ്റെടുത്തു. ഫ്രീവീലേഴ്‌സ് കായംകുളം എന്ന സൈക്കിൾ ക്ലബ്ബിലെ അംഗങ്ങളായ ഷിബു യൂസഫ്, കൃഷ്ണനുണ്ണി എന്നിവരും അഴീക്കൽ ബീച്ച് സംരക്ഷണസമിതി അംഗങ്ങളായ ഡോൾഫിൻ രതീഷ്, അശോക് എന്നിവരുമാണ് നേതൃത്വം നൽകിയത്. അവധിദിനങ്ങളിൽ ഇത് തുടരുമെന്നും അവർ പറഞ്ഞു. ഇതിനെ അനുകൂലിക്കുന്ന യുവാക്കൾക്കെല്ലാം ശുചിത്വ മിഷനിൽ സഹകരിക്കുമെന്നും അവർ അറിയിച്ചു.

അഴീക്കൽ ബീച്ചിനെ പഴയ പ്രതാപത്തിലേക് തിരികെ കൊണ്ടുവരാനായി നടത്തുന്ന ഈ പ്രവർത്തനത്തിൽ പങ്കാളിയാകുവാൻ താല്പര്യമുള്ളവർ വരുന്ന ഞായറാഴ്ച (2019 ഡിസംബർ 8 ന്) രാവിലെ 7 മണിക്കുതന്നെ അഴിക്കൽ ബീച്ചിൽ എത്തിച്ചേരുകയോ, കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ഫോൺ നമ്പരിൽ വിളിക്കുകയോ ചെയ്യാവുന്നതാണ്. കൃഷ്ണനുണ്ണി 9947597906, ഷിബു യൂസഫ് 9846014821


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !