കരുനാഗപ്പള്ളിയിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : മലർവാടി ബാലസംഘം -ടീൻ ഇന്ത്യ സംയുക്തമായി നഴ്സറി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഏരിയതല മത്സരം പുതിയകാവ് ഗവ.സംസ്കൃത യു.പി. സ്ക്കൂളിൽ നടന്നു.


വിജയികൾക്ക് സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം സി.ആർ. മഹേഷ് സർട്ടിഫിക്കറ്റുകളും അവാർഡും വിതരണം ചെയ്തു. ചടങ്ങിൽ മലർവാടി ബാലസംഘം കരുനാഗപ്പള്ളി ഏരിയാ കോ-ഓഡിനേറ്റർ സാബിർ അധ്യക്ഷത വഹിച്ചു. എന്റെ റേഡിയോയിൽ നിന്ന് ദേവനന്തൻ വിശിഷ്ട അതിഥിയായി എത്തി.

ചിത്രരചനാ മത്സരവിജയികൾ

കാറ്റഗറി ഒന്ന് :

 • മിസ്റിയ വൈ.എം.എം. സ്കൂൾ ചിറ്റുമൂല
 • ഗീതൽ, എസ്.ആർ.പി. എസ് യു.പി.എസ്.
 • ആരിഫ്. എം.എം. സെൻട്രൽ സ്ക്കൂൾ ചിറ്റുമൂല

കാറ്റഗറി രണ്ട് :

 • മുഹമ്മദ് റംസാൻ, ജി.എൽ.പി.എസ്. വവ്വാക്കാവ്
 • റിസ്വാൻ, ജി.പി.എൽ.പി.എസ്. വവ്വാക്കാവ്
 • ദേവദത്ത്, എ.വി.ജി.എൽ.പി.എസ്. തഴവ

കാറ്റഗറി മൂന്ന് :

 • വി.പി.അലൻ, ജി.യു.പി.എസ്. ആദിനാട്
 • മാധവൻ ഉണ്ണി, ഗവ: എസ്.എം. വി.യു.പി.എസ്.
 • അഖില അനീഷ്, എം.ഇ.എസ്. എച്ച്.എസ്.എസ്. പന്മന

കറ്റഗറി നാല് :

 • നിരഞ്ചന, അമൃത വിദ്യാലയം കുറ്റിവട്ടം
 • ഗൗരി സുനിൽ , ഗവ.എച്ച്.എസ്.എസ്. കരുനാഗപ്പള്ളി
 • ആതിത്യ, ലോഡ്സ് സ്ക്കൂൾ കരുനാഗപ്പള്ളി.

കാറ്റഗറി അഞ്ച് :

 • മെഹ്റിൻ, ഗവ: ഗേൾസ് ഹൈസ്ക്കൂൾ തഴവ
 • ലക്ഷ്മി, എം.എസ്.എസ്.എൻ. സെൻട്രൽ സ്ക്കൂൾ കായംകുളം,
 • ആര്യാചന്ദ്രൻ, ഗവ: എസ്.എസ്.എസ്. ചാരുംമൂട്.നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !