കരുനാഗപ്പള്ളി : നഗരസഭയിലെ നിർമ്മാണം പൂർത്തീകരിച്ച അത്യാധുനിക ഗ്യാസ് ക്രിമിറ്റോറിയം -ശാന്തം- ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു.
2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 90.42 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 1982ൽ രാഷ്ട്രീയ നേതാവായിരുന്ന കെ.എൻ. ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് കമ്മിറ്റി കേശവപുരത്ത് വാങ്ങിയ ശ്മാശനത്തിന് വേണ്ടിയുള്ള സ്ഥലത്താണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.
230 ച: മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടം, 7.5 എച്ച്.പി. യുള്ള മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫർണസ്, ഇതുമായി ഘടിപ്പിച്ചിട്ടട്ടുള്ള ചിമ്മിനി 15 KW ഉള്ള ജനറേറ്റർ എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങൾ. ഒരു മണിയ്ക്കുറിനകം ശവദാഹം നടത്താൻ കഴിയും. ആവശ്യമെങ്കിൽ മറ്റൊന്നു കൂടി സ്ഥാപിക്കാൻ കഴിയത്തക്ക രീതിയിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പ്രാർത്ഥനാമുറി, ടോയ്ലെറ്റ് സൗകര്യം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്.
ഉദ്ഘാടന യോഗത്തിൽ കരുനാഗപ്പള്ളി ചെയർപേഴ്സൺ എം. ശോഭന അദ്ധ്യക്ഷയായിരുന്നു. നഗരസഭ വൈസ്. ചെയർമാൻ ആർ.രവീന്ദ്രൻപിള്ള, സാമൂഹ്യ ക്ഷേമ ചെയർപേഴ്സൺ സൂസൻ കോടി, വനിതാ കമ്മീഷൻ അംഗം എം.എസ് താര, പി.ആർ. വസന്തൻ, എം.കെ. വിജയഭാനു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ശിവരാജൻ, എസ്. വസുമതി, സുരേഷ് പനക്കുളങ്ങര, എം.മഞ്ജു, നഗരസഭാ കൗൺസിലർ സി.വിജയൻപിള്ള തുടങ്ങി നിരവധി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു. മുനിസിപ്പൽ എഞ്ചിനീയർ ഹണി റിപ്പോർട്ട് അവതരിപ്പിച്ചു.
കരുനാഗപ്പള്ളി കന്നേറ്റി പാലത്തിനോട് ചേർന്നുള്ള റോഡിൽ (കോഴിക്കോട് പോകുന്ന റോഡിൽ) പടിഞ്ഞാറോട്ട് തിരിഞ്ഞ് ഇടത്തേക്ക് പോകുന്ന റോഡിലാണ് ക്രിമിറ്റോറിയം.