തിരയിൽപെട്ട യുവതിയെ ലൈഫ് ഗാർഡുകൾ രക്ഷപെടുത്തി…

കരുനാഗപ്പള്ളി : അഴീക്കൽ ബീച്ചിൽ തിരയിൽപ്പെട്ട യുവതിയെ രക്ഷപെടുത്തി. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ചെട്ടികുളങ്ങരയിൽ നിന്നു വന്ന യുവതിയാണ് (30) അപകടത്തിൽ പെട്ടത്. ഈ സമയം ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ലൈഫ് ഗാർഡ് അമ്പിളിയാണ് യുവതി തിരയിൽ അകപ്പെട്ടത് കണ്ടത്. ഉടൻ തന്നെ രക്ഷപെടുത്തി കരയിലേക്ക് എത്തിക്കുകയായിരുന്നു.

തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഉണ്ടായിരുന്ന ലൈഫ് ഗാർഡ് ഡോൾഫിൻ രതീഷ് ഓച്ചിറ പോലീസിൽ വിവരം അറിയിച്ചു. വ്ലോഗർ കടൽമച്ചാൻ വിഷ്ണു ഉടൻ വാഹനവുമായി എത്തി ലൈഫ് ഗാർഡുകളുടെ സഹായത്തോടെ യുവതിയെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

ദിവസവും നിരവധി ആളുകളാണ് അഴീക്കൽ ബീച്ച് സന്ദർശിക്കുന്നതിനായി എത്തുന്നത്. ഇവിടെ പോലീസ് എയ്ഡ് പോസ്റ്റ് , ആംബുലൻസ് എന്നിവ ഇവിടെ ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.

ചിത്രം: പരുക്കേറ്റ യുവതിയെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !