കരുനാഗപ്പള്ളിയിൽ റോഡിൽ തഴച്ചുവളർന്ന് കഞ്ചാവ് ചെടി….

കരുനാഗപ്പള്ളി : പുതിയകാവ് ജംഗ്ഷന് പടിഞ്ഞാറ് വൈദ്യുതി പോസ്റ്റിന് സമീപത്തുനിന്നുമാണ് 90 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. പുഷ്പിക്കാന്‍ പാകമായ തരത്തിലുള്ള കഞ്ചാവു ചെടിയാണ് കണ്ടെത്തിയത്. കരുനാഗപ്പള്ളി എക്‌സൈസ് സി.ഐയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവു ചെടി കണ്ടെടുത്തത്.

ഇതു നട്ടുവളര്‍ത്തിയവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും എക്‌സൈസ് പറഞ്ഞു. എക്‌സൈസ് സി.ഐ ശിവപ്രസാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി.എ അജയകുമാര്‍, അമ്പികേശന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ടി. സജുകുമാര്‍, സി.ഇ.ഒ മാരായ സന്തോഷ്, അനില്‍കുമാര്‍ , ഷാഡോ പ്രിവന്റീവ് ഓഫീസര്‍ എ. അജിത്കുമാര്‍, ശ്രീകുമാര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !