കരുനാഗപ്പള്ളി : കരുനാഗപ്പള്ളി കാരൂർക്കടവിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ സൊസൈറ്റിയായ ഖൻസുൽ മസാക്കീൻ(പാവങ്ങളുടെ നിധി) യുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ചികിത്സാ ധനസഹായ വിതരണം, മതവിഞ്ജാന സദസ്സ്, മാനവ മൈത്രി സമ്മേളനം, ഭക്ഷ്യ കിറ്റ് വിതരണവും തുടങ്ങിയവ സംഘടിപ്പിച്ചു.
സമാപന സമ്മേളനത്തിൽ സി.ആർ. മഹേഷ് എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ, വാർഡ് മെമ്പർമാരായ ശ്രീകല, സുനിത,. ചീഫ് ഇമാമുമുകൾ തുടങ്ങിയവർ പങ്കെടുന്നു.
പോയ വർഷങ്ങളിലെ പോലെ ഈ വർഷം സമൂഹ വിവാഹം നടത്തുവാൻ കോവിഡ് എന്ന മഹാമാരി തടസ്സം ആയി നിന്നുവെന്നും, രോഗങ്ങൾ കൊണ്ടു വലയുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു പാട് ജനങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നും, എല്ലാ വർഷവും അവർക്ക് ഈ സംഘടന സഹായം കൊടുക്കാറുള്ളതാണെന്നും, ഈ വർഷവും അതു അവരുടെ കൈകളിൽ എത്തിക്കുക എന്ന ധൗത്യം ഈ സംഘടനയ്ക്ക് ഉണ്ടെന്നും സംഘടനാ പ്രവർത്തകർ അഭിപ്രായപ്പെട്ടു.
പൊതുജനങ്ങളുടെ സഹകരണവും, സംഘടന അംഗങ്ങളുടെ കാരുണ്യ മനസ്സുമാണ് ഇത്രയും വലിയ കാരുണ്യ പ്രവർത്തനത്തിന് സൊസൈറ്റിയെ സഹായിച്ചത്. പോയ വർഷങ്ങളെ പോലെ നെഞ്ചോടു ചേർത്തു പ്രവർത്തകർക്ക് പോസിറ്റിവ് എനർജി തന്ന ജാതി വർഗ്ഗ ഭേത വ്യത്യാസം ഇല്ലാതെ ഒരു വൻ വിജയമാക്കി തീർത്ത പ്രദേശവാസികൾക്ക് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രത്യേക നന്ദിയും കടപ്പാടും അറിയിക്കുന്നതായും പ്രവർത്തകർ പ്രത്യേകം എടുത്തു പറഞ്ഞു.