വലിയഴീക്കൽ ലൈറ്റ് ഹൗസ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നു….

കരുനാഗപ്പള്ളി : വലിയഴീക്കൽ ലൈറ്റ് ഹൗസ് 2022 മെയ് 1 മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നു. വലിയഴീക്കൽ പാലം വന്നതോടുകൂടി ടൂറിസ്റ്റുകളുടെ ഒരു പ്രധാന കേന്ദ്രമായി വലിയഴീക്കൽ പ്രദേശം മാറിയിരിക്കുകയാണ്‌. കുടുംബ സമേതം ആയിരക്കണക്കിന് ആളുകളാണ് ഓരോ ദിവസവും എത്താറുള്ളത്.

വലിയഴീക്കൽ ലൈറ്റ് ഹൗസ് തുറന്ന് കൊടുക്കുന്നതോടെ ലിഫ്റ്റ് സംവിധാനം കൂടെയുള്ള ലൈറ്റ് ഹൗസിന്റെ മുകളിൽ കയറി കടലിന്റെയും കായലിന്റെയും സൗന്ദര്യം ആസ്വദിക്കാവുന്നതാണ്.

20 രൂപയാണ് പ്രവേശന ഫീസ്. കുട്ടികൾക്ക് 10 രൂപയും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !