വാഹനാപകടത്തിൽ കരുനാഗപ്പള്ളി സ്വദേശികളായ ബാബു, മക്കളായ അഭിജിത്, അമൽജിത് എന്നിവർ ആലപ്പുഴയിൽ വച്ചു മരണപ്പെട്ടു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി   ചെറിയഴീക്കൽ സ്വദേശികളും ഒരു കുടുബത്തിലെ മൂന്ന് അംഗങ്ങളുമായ ആലുമൂട്ടിൽ വീട്ടിൽ  ബാബു(48), മക്കളായ അഭിജിത് (20), അമൽജിത് (16) എന്നിവർ ആലപ്പുഴ തോട്ടപ്പള്ളി കല്‍പകവാടിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. ബാബുവിന്റെ ഭാര്യ ലിസി ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.  പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം.  

കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര മുസ്ളീം പള്ളിക്കു കിഴക്കുവശത്തുള്ള വേൾഡ് വിഷൻ നിർമിച്ചു നൽകിയ സുനാമി കോളനിയിൽ ആയിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്.

ചെറിയ സ്റ്റുഡിയോ വർക്കുകൾ , ഡ്രൈവിംഗ്, കൊഞ്ച് പൊളിക്കൽ എന്നിങ്ങനെ ചെറിയ ജോലികളായിരുന്നു ബാബു ചെയ്‌തിരുന്നത്‌. ചെറിയഴീക്കൽ  സ്ക്കൂളിൽ നിന്നും വൊക്കേഷണൽ ഹയർ സെക്കൻഡറി പഠനത്തിനു ശേഷം  സ്റ്റുഡിയോ വർക്കുകൾ ചെയ്യുകയായിരുന്നു മൂത്തമകനായ  അഭിജിത്  .  ഇളയ മകൻ അമൽജിത് കരുനാഗപ്പളളി ബോയ്‌സ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

ആദരാഞ്ജലികൾ……..


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !