വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. ബാങ്ക് പ്രസിഡൻ്റ് മുഹമ്മദ് റാഫി അധ്യക്ഷനായി.ആർ ഗോപി സ്വാഗതം പറഞ്ഞു. സെക്രട്ടറി ടി. സുതൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണ സമിതി അംഗങ്ങളായ എൻ. ശിവപ്രസാദ്, എ. നാസർ, അലക്സ്, പി. എസ് രവീന്ദ്രൻ, എം സുരേഷ് കുമാർ, കരിമ്പാലിൽ സദാനന്ദൻ, ബി രമണിയമ്മ, ശ്രീകുമാരി, പുഷ്പകുമാരി, നഗരസഭാ കൗൺസിലർമാരായ ഇന്ദുലേഖ, സീമാ സഹജൻ തുടങ്ങിയവർ പങ്കെടുത്തു. ബാങ്കിൽ ഏർപ്പെടുത്തിയിരുന്ന വിവിധ വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !