സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ കേരള ബൂസ്റ്റർ ക്രെഡിറ്റ്‌ ക്യാമ്പയിൻ കരുനാഗപ്പള്ളി ബ്രാഞ്ചിൽ ആരംഭിച്ചു…..

കരുനാഗപ്പള്ളി : സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ കേരള ബൂസ്റ്റർ ക്രെഡിറ്റ്‌ ക്യാമ്പയിൻ കരുനാഗപ്പള്ളി ബ്രാഞ്ചിൽ ആരംഭിച്ചു. കരുനാഗപ്പള്ളി നഗരസഭ 30-ാം വാർഡ് കൗൺസിലർ സിംലാൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

കൂടുതലായി വായ്പകൾ നൽകുകയെന്ന ഉദേശത്തോടെ നടത്തുന്ന ഈ ക്യാമ്പയിനിലൂടെ കൂടുതൽ വിദ്യാഭ്യാസ വായ്പകൾ, ഭവന വായ്പകൾ, വാഹന വായ്പകൾ എന്നിവ നൽകുക, അതിനേക്കാൾ ഉപരി കുടുംബശ്രീ യൂണിറ്റുകൾക്ക് കൂടുതൽ സഹായങ്ങൾ നൽകുക എന്നതാണ് ഉദ്ദേശമെന്ന് ബാങ്ക് ഭാരവാഹികൾ പറഞ്ഞു.

ചടങ്ങിൽ സീനിയർ ബാങ്ക് പ്രതിനിധികൾ, കരുനാഗപ്പള്ളി ബ്രാഞ്ച് മാനേജർ അർച്ചന നായർ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ കൗൺസിലർമാരായ റജി ഫോട്ടോ പാർക്ക്, അഷിത എസ് ആനന്ദ്, ശാലിനി കെ രാജീവൻ, കുടുംബശ്രീ നഗരസഭാ ചെയർ പേഴ്സൺ അനിത, കുടുംബശ്രീ യൂണിറ്റ് പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !