ബാങ്കിൻ്റെ മുന്നിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു…

കരുനാഗപ്പള്ളി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി താലൂക്ക് അർബൻ സഹകരണ ബാങ്കിൻ്റെ മുന്നിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു. ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ്ണയുടെ ഭാഗമായാണ് ബാങ്കിൻ്റെ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

ശ്രീമതി മംഗളയുടെ അദ്ധ്യഷതയിൽ കൂടിയ പ്രതിക്ഷേധ ധർണ്ണാസമരം ബാങ്ക് ഡയറക്ടർ ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബി.രാജഗോപാൽ സ്വാഗതവും നിസ്സാം കൊട്ടിലിൽ നന്ദിയും രേഖപ്പെടുത്തി ഉണ്ണികൃഷ്ണപിള്ള, അജീർഷാൻ, അനു, അനുജ, ഷീജ, സബീത, ശ്രീഹരി, ഷെഫിക്ക് എന്നിവർ നേതൃത്വം നൽകി


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !