നഗരസഭയിൽ ഭരണഘടനാ സാക്ഷരത ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു…..

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിൽ ഭരണഘടനാ സാക്ഷരതാ ക്യാമ്പയിന് തുടക്കമായി. നഗരസഭാ കാര്യാലയത്തിനു സമീപം ചേർന്ന സമ്മേളനത്തിൽ വെച്ച് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ. അധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ എൽ ശ്രീലത സ്വാഗതം പറഞ്ഞു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മുഖ്യ പ്രഭാഷണം നടത്തി.

വൈസ് ചെയർപേഴ്സൺ സുനിമോൾ, മുൻ സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ എം ശോഭന, പടിപ്പുര ലത്തീഫ്, ഡോ പി മീന, ഇന്ദുലേഖ, നഗരസഭാ സെക്രട്ടറി എ ഫൈസൽ, എം അൻസാർ, സതീഷ് തേവനത്ത്, വിജയമ്മാലാലി, സി ഡി എസ് ചെയർപേഴ്സൺ ഷീബ, നഗരസഭാ സൂപ്രണ്ട് വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നിന്നും നിരവധി പേർ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയും നടന്നു. കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, സാമൂഹ്യ സാംസകാരിക പ്രവർത്തകർ, എസ് പി സി, എൻ എസ് എസ് വിദ്യാർത്ഥികൾ തുടങ്ങിയവർ ഘോഷയാത്രയിൽ അണിചേർന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !