സൗജന്യ മെഡിക്കൽ ക്യാമ്പും, പ്രഭാത ഭക്ഷണവും…. ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം കരുനാഗപ്പള്ളിയിൽ നടന്ന നേതൃയോഗത്തിൽ….

കരുനാഗപ്പള്ളി : ഭാരതീയ മനുഷ്യാവകാശ സമിതി (ബി.എച്ച്.ആർ.എഫ്.) കരുനാഗപ്പള്ളിയിൽ നേതൃയോഗം സംഘടിപ്പിച്ചു. ദേശീയ ചെയർമാൻ അനൂപ് സബർമതി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് ചെയർമാൻ എ.വിജയൻ പിള്ള (മുൻ മണ്ഡലം ചെയർമാൻ) പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

വലിയത്ത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് വിദഗ്ദരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ 2021 നവംബർ 28 ന് കരുനാഗപ്പള്ളിയിൽ വച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുവാനും, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ മാസത്തിൽ ഒരു തവണ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം നല്കുവാനും യോഗം തീരുമാനിച്ചു.

മാസത്തിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടു മാസത്തിൽ ഒരിക്കൽ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് സെമിനാർ നടത്തുവാനും, ഭാവിയിൽ നിർദ്ധനരായ രോഗികളെ സഹായിക്കുന്നതിനായി സി.ടി, എം.ആർ.ഐ. സ്കാനിംഗ് സെന്റർ കരുനാഗപ്പള്ളിയിൽ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

കന്നേറ്റി ശ്രീധന്വന്തരീ മൂർത്തീ ക്ഷേത്ര ആഡിറ്റോറിയത്തിൽ വച്ച് നട യോഗത്തിൽ സംസ്ഥാന വർക്കിംഗ് ചെയർമാൻ ശ്രീ. രാജിലാൽ, ഐ.ടി. & മീഡിയ ഇൻചാർജ് ശ്രീ. മഹാത്മാനന്ദ്, ജില്ലാ വർക്കിംഗ് ചെയർമാൻ എ.വിജയൻ, ജില്ലാ കമ്മിറ്റി അംഗം പ്രൊഫസർ ശ്രീധരൻ പിള്ള (ഓച്ചിറ പരബ്രഹ്മ ക്ഷേത്രം പ്രസിഡന്റ്), മണ്ഡലം രക്ഷാധികാരി ഡോ.കണ്ണൻ (ശങ്കരപിള്ള – കന്നേറ്റിൽ ആയുർവേദ ആശുപത്രി), മണ്ഡലം ചെയർമാൻ രാധാകൃഷ്ണപിള്ള, വൈസ് ചെയർമാൻ വിശ്വക്സേനൻ, വൈസ് ചെയർപേഴ്സൺ അഞ്‌ജലി ശ്രീകുമാർ, ജനറൽ സെക്രട്ടറി വിഷ്ണു, റീജിയണൽ സെക്രട്ടറിമാരായ സദാശിവൻ പിള്ള, അജിത്, ട്രഷറർ സുധാകരൻ, ഓർഗനൈസേഷൻ സെക്രട്ടറി ഷിജു. കെ. രാജൻ, കമ്മിറ്റി അംഗം ജി.രാധാകൃഷ്ണപിള്ള തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !