കരുനാഗപ്പള്ളി ടൗൺ ക്ലബിൽ അഖില കേരള ചെസ്സ് മത്സരം….

കരുനാഗപ്പള്ളി : സി.എസ്. സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗ്രന്ഥശാല കരുനാഗപ്പള്ളി ടൗൺ ക്ലബിൽ അഖില കേരള ചെസ്സ് മത്സരം സംഘടിച്ചു. ചവറ എം.എൽ.എ. ഡോ. സുജിത്ത് വിജയൻ പിള്ള മത്സരം ഉദ്ഘാടനം ചെയ്തു. സമ്മാനദാനം സി.ആർ. മഹേഷ് എം.എൽ.എ. ഇന്ന് വൈകിട്ട് 5 മണിയ്ക്ക് നിർവഹിക്കും.

ടൗൺ ക്ലബ് പ്രസിഡന്റ് അഡ്വ. എൻ. രാജൻപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെസ്സ് അസോസിയേഷൻ കൊല്ലം ജില്ലാ ഭാരവാഹി പി.ജി. ഉണ്ണികൃഷ്ണൻ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു വിശിഷ്ട വ്യക്തികളെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി.

ടൗൺ ക്ലബ് സെക്രട്ടറി പ്രൊഫ. അരുൺകുമാർ, ട്രഷറി ഷാജഹാൻ എ., ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹി എൻ.എസ്. അജയകുമാർ, കൗൺസിലർ റജി ഫോട്ടോ പാർക്ക് തുടങ്ങിയവർ സന്നിഹിതരായിരുന്നു. സി.എസ്. സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗ്രന്ഥശാലാ ഭാരവാഹി പ്രദീപ് കുമാർ കൃതഞ്ജത രേഖപ്പെടുത്തി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !