കരുനാഗപ്പള്ളി കന്നേറ്റി ബോട്ട് ടെർമിനലിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി കന്നേറ്റി ബോട്ട് ടെർമിനലിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. കരുനാഗപ്പള്ളി നഗരസഭ കുടുംബശ്രീ സി.ഡി.എസ്. -ൽ നഗരശ്രീ ഉത്സവത്തിന്റെ ഭാഗമായി, കുടുംബശ്രീ സംരംഭകരേയും, അംഗീകൃത തെരുവ് കച്ചവടക്കാരെയും സംയുക്തമായി സംഘടിപ്പിച്ചുകൊണ്ട് -രുചിമുകുളങ്ങൾ – എന്ന പേരിൽ ഭക്ഷ്യമേള 2021 നവംബർ 3,4 തീയതികളിലായി സംഘടിപ്പിക്കുന്നത്.

തെരുവ് കച്ചവട ജീവനോപാധി സംരക്ഷണ ചട്ടം 2014 പ്രവർത്തികമാക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിലുള്ള തെരുവ് കച്ചവടക്കാരുടെ ജീവനോപാധിയും മെച്ചപ്പെടുത്തുന്നതിനും, കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ വിപണനം സാധ്യമാക്കുന്നതിനും അവരെയും മുഖ്യധാരയിലേക്ക് കൈപിടിച്ചു ഉയർത്തുന്നത്തിന്റെ ഭാഗമായാണ് കന്നേറ്റി ബോട്ട് ടെർമിനലിൽ തെരുവ് ഭക്ഷ്യമേളയും സംഘടി പ്പിക്കുന്നത്.

മേളയിൽ വിവിധ തരം ഭക്ഷണങ്ങൾ ബിരിയാണി, ജൂസ്കൾ, വിവിധ തരം പായസങ്ങൾ, നാടൻ ഭക്ഷണങ്ങൾ എന്നിവ ആസ്വദിക്കാനുള്ള അവസരവും കുടുംബശ്രീ വനിതകൾ ഗുണമേന്മയോട് കൂടി നിർമ്മിക്കുന്ന അച്ചാറുകൾ, കറി പൗഡറുകൾ, മറ്റ് പൊടിവർഗ്ഗങ്ങൾ, സ്നാക്സകൾ എന്നിവയും മേളയ്ക്ക് മാറ്റുകൂട്ടുന്നു. നഗരസഭയിലെ വിവിധ കലാപരിപാടികൾ, ശില്പശാലകൾ എന്നിവയും സംഘടിപ്പിക്കുന്നു.

ഈ മേളയ്ക്ക് മാറ്റുകൂട്ടുവാൻ കന്നേറ്റി ബോട്ട് ടെർമിനലിൽ മിതമായ നിരക്കിൽ ബോട്ട് സർവീസ് ഉണ്ടായിരിക്കുന്നതാണ്. ബോട്ട് സർവ്വീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി 8301926625 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !