കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ്, ലാലാജി ജംഗ്ഷന് പടിഞ്ഞാറ് വശം ഉള്ള കുറ്റിക്കാട് ജംഗ്ഷന് സമീപം പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി. സുരേഷ് നിർവഹിച്ചു.

ചടങ്ങിൽ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.എ. പ്രദീപ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ശിവപ്രസാദ്. നഗരസഭ 28 ആം വാർഡ് കൗൺസിലർ. ശ്രീമതി സിന്ധു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രസന്നൻ.ജി. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സജു. സംസ്ഥാന കമ്മിറ്റി അംഗം ഷെറിൻ രാജ് എന്നിവർ സാന്നിധ്യം വഹിച്ചു.

മദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉൽപ്പന്നങ്ങൾ തുടങ്ങി മറ്റ് ലഹരി വസ്തുക്കൾ സംബന്ധിച്ച പരാതികൾ 04762630831,9400069456 എന്നീ നമ്പരുകളിൽ അറിയിക്കാം.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !