ലഹരിവിരുദ്ധ വിമുക്തി ജ്വാല സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി എക്സൈസ് വകുപ്പിന്റെയും നഗരസഭാ പത്താം ഡിവിഷൻ ജനകീയം കൂട്ടായ്മയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ വിമുക്തി ജ്വാല സംഘടിപ്പിച്ചു.

മഹാത്മാഗാന്ധിയുടെ 152-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 2 മുതൽ ഒക്ടോബർ 31 വരെ കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തി സംഘടിപ്പിച്ചുവരുന്ന വിവിധയിനം പരിപാടിയുടെ ഭാഗമായി മഹാത്മാഗാന്ധിയുടെ 152-ാം ജന്മ വാർഷികത്തിന്റെ പ്രതീകമായി 152 മെഴുകുതിരികൾ തെളിയിച്ചു വിമുക്തി ജ്വാല സംഘടിപ്പിച്ചു.

കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ ശ്രീ കോട്ടയിൽ രാജുവിനെ അധ്യക്ഷതയിൽ ചേർന്ന യോഗം കരുനാഗപ്പള്ളി എം.എൽ.എ ശ്രീ. സി.ആർ. മഹേഷ് ദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ഡിവിഷൻ പത്താം വാർഡ് കൗൺസിലർ. രമ്യ സുനിൽ മുഖ്യപ്രഭാഷണം നടത്തി. ജനകീയം കൂട്ടായ്മ ഭാരവാഹികളായ. അഡ്വക്കേറ്റ് സുധീർ, ജഗദീഷ്, ആസാദ് എന്നിവർ സ്നേഹാശംസകൾ നടത്തി. ചടങ്ങിന് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രസന്നൻ ജി. സ്വാഗതവും. പ്രിവന്റീവ് ഓഫീസർ. പി.എൽ. വിജിലാൽ നന്ദിയും രേഖപ്പെടുത്തി


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !