കരുനാഗപ്പള്ളി : ഭാരതീയ മനുഷ്യാവകാശ സമിതി (ബി.എച്ച്.ആർ.എഫ്.) കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയോഗം സംഘടിപ്പിച്ചു. ദേശീയ ചെയർമാൻ അനൂപ് സബർമതി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ എ.വിജയൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന വർക്കിംഗ് ചെയർമാൻ രാജിലാൽ മുഖ്യപ്രഭാഷണം നടത്തി.
കരുനാഗപ്പള്ളി മണ്ഡലം രക്ഷാധികാരി ഡോ.ശങ്കരപിള്ളയുടെ കന്നേറ്റിൽ രാഘവൻപിള്ള ആയൂർവേദ ആശുപത്രി ആഡിറ്റോറിയത്തിലാണ് യോഗം സംഘടിപ്പിച്ചത്.
മീഡിയ & ഐ.റ്റി. സെൽ സ്റ്റേറ്റ് കോർഡിനേറ്റർ മഹാത്മാനന്ദ് ഉൾപ്പടെ നിരവധി പ്രവർത്തകർ യോഗത്തിന് നേതൃത്വം നൽകി. കരുനാഗപ്പള്ളിയിലെ എല്ലാ പഞ്ചായത്തുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുവാനും കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയുമായി സഹകരിച്ച് വിദഗ്ധരായ ഡോക്ടർമാരെ പങ്കെടുപ്പിച്ചു കൊണ്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുവാനും, കരുനാഗപ്പള്ളി താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം നല്കുവാനും തുടർന്നു വരുന്ന മാസങ്ങളിൽ മനുഷ്യാവകാശം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സെമിനാറുകൾ നടത്തുവാനും തീരുമാനിച്ചു.