മുങ്ങി മരിച്ചു…. ആദരാഞ്ജലികൾ…. കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശികളായ….

കരുനാഗപ്പള്ളി : തമിഴ്നാട് ഏർവാടി പള്ളിയിൽനിന്നും തീർത്ഥാടനം കഴിഞ്ഞെത്തിയ രണ്ടുപേർ കല്ലട ആറ്റിൽ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശികളായ അൻസിൽ(23), അൽത്താഫ്(26) എന്നിവരാണ് മുങ്ങി മരിച്ചത്.

രണ്ട് വാഹനത്തിൽ ആയി കുടുംബത്തോടൊപ്പം തമിഴ്നാട് ഏർവാടി പള്ളിയിൽ തീർഥാടനം കഴിഞ്ഞ് എത്തി കല്ലടയാറ്റിൽ തെന്മല കൊച്ചു പാലത്തിനുസമീപം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് മുങ്ങി മരിച്ചത്.

പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !