ജനകീയ നേതാവ് പി.ശിവരാജൻ യാത്രയായി…. ആദരാഞ്ജലികൾ….

കരുനാഗപ്പള്ളി : രാഷ്ട്രീയത്തിനതീതമായി എന്നും കരുനാഗപ്പള്ളിയിൽ നിറഞ്ഞു നിന്ന ജനകീയ നേതാവ് പി.ശിവരാജൻ (69) യാത്രയായി. കരുനാഗപ്പള്ളി നഗരസഭയിലെ മുൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും, റിട്ട.ആർമി ക്യാപ്റ്ററും ആയിരുന്നു.

കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗണിൽ ഉച്ചയ്ക്ക് പൊതു ദർശനത്തിന് വച്ചു. ഇന്ന് വെകിട്ട് 5 മണിക്ക് മരണാനന്തര ചടങ്ങുകൾ തുറയിൽകുന്നിലുള്ള വീട്ടുവളപ്പിൽ നടക്കും.

കോവിഡ് വന്നതിനെ തുടന്നുണ്ടായ അസുഖങ്ങളാണ് മരണകാരണം. പനിയെ തുടർന്ന് കരുനാഗപ്പള്ളി കോഴിക്കോട്ടുള്ള കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ പോയി ആർ.റ്റി. പി.സി.ആർ. ടെസ്റ്റ് നടത്തിയിരുന്നു. ഇവിടെ ഫലം നെഗറ്റീവ് ആയിരുന്നു. പനി വിട്ടുമാറാത്തതിനെ തുടർന്ന് പരിശോധനയിൽ സംശയം തോന്നി കരുനാഗപ്പള്ളി വലിയത്ത് ഹോസ്പിറ്റലിൽ എത്തി ടെസ്റ്റ് ചെയ്തപ്പോഴാണ് കൊറോണ പോസിറ്റീവ് ആയിരുന്നു എന്ന് മനസ്സിലായത്. തുടർന്ന് കൊല്ലത്തെ എൻ.എസ്. ഹോസ്പിറ്റലിൽ അഡ്മിറ്റാകുകയായിരുന്നു. കോവിഡ് മാറിയ ശേഷമായിരുന്നു മരണം സംഭവിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

ഒരു ജനപ്രതിനിധി എന്നതിലപ്പുറം എല്ലാവരോടും സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം. ആർമിയിൽ ക്യാപ്റ്റൻ ആയിരുന്നു. സ്തുത്യർഹമായ സേവനങ്ങൾക്ക് വിശിഷ്ട മെഡലുകൾ കരസ്ഥമാക്കിയ രാജ്യസ്നേഹി കൂടി ആയിരുന്നു. റിട്ട. ആയതിനുശേഷം ഇപ്പോൾ മുഴുവൻ സമയവും പൊതു പ്രവർത്തനത്തിൽ സജീവമായിരുന്നു. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ നിന്നും രണ്ടു പ്രാവശ്യം മത്സരിച്ചു ജയിച്ചു. 2011 മുതൽ മുനിസിപ്പാലിറ്റിയിൽ 10 വർഷം നിറഞ്ഞ സാന്നിധ്യം അറിയിരുന്നു.

ശ്രീനാരായണ ട്രസ്റ്റ് ഡയറക്ടർ ബോർഡിലെ അംഗമായിരുന്നു. തുറയിൽകുന്ന് സ്ക്കൂളിലെയും ക്ഷേത്രത്തിലെയും ഭരണസമിതി മുൻ സെക്രട്ടറിയായിരുന്നു. വൈസ് മെൻ ഇന്റർനാഷണലിലെ ആക്റ്റീവ് മെമ്പറായിരുന്നു. കരുനാഗപ്പള്ളി ആർട്സ് സൊസൈറ്റിയിലെ അംഗമായിരുന്നു. (കെ.എ.എസ്.)

കരുനാഗപ്പള്ളി ക്ഷയരോഗ ആശുപത്രിയിലെ പാവപ്പെട്ട രോഗികൾക്ക് അന്നദാനം നടത്തി ശ്രദ്ധേയമായതുൾപ്പടെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സ്നേഹസാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ അമരക്കാരനായിരുന്നു അദ്ദേഹം…. ആദരാഞ്ജലികൾ….

കരുനാഗപ്പള്ളി .com എന്ന വെബ്സൈറ്റിന്റെ എല്ലാ പ്രവർത്തനങ്ങളിലും എന്നും പ്രാത്സാഹനങ്ങൾ നല്കി കൊണ്ടിരുന്ന അദേഹത്തിന്റെ വാക്കുകൾ ഒരിക്കലും മറക്കാൻ കഴിയില്ല…. ആദരാഞ്ജലികൾ….


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !