കരുനാഗപ്പള്ളി : സ്വാതന്ത്ര്യ സമര സേനാനിയും ഐഎൻഎ പോരാളിയുമായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയുടെ ചരമ ദിനത്തോടനുബന്ധിച്ച് ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് സൊസൈറ്റി യുടെ നേതൃത്വത്തിൽ അനുസ്മരണപരിപാടിയും രക്തദാനവും കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ചു. പാലിയേറ്റീവ് വാളണ്ടിയർമാരായ നൂറോളം പേർ രക്തദാനത്തിനായി എത്തിച്ചേർന്നു. കൊല്ലം ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണ പരിപാടി സാമൂഹ്യ ക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻകോടി ഉദ്ഘാടനംചെയ്തു. സൊസൈറ്റി രക്ഷാധികാരി പി.ആർ.വസന്തൻ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻ്റ് കെ.ജി. ശിവപ്രസാദ് അധ്യക്ഷനായി. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു സ്വാഗതം പറഞ്ഞു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൺസ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ.നിസാർ, എ.സജീവ് എന്നിവർ സംസാരിച്ചു.