പള്ളിക്കലാറിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു…

കരുനാഗപ്പള്ളി : പള്ളിക്കലാറിൽ കാരൂർകടവ് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിലൊരാൾ മുങ്ങിമരിച്ചു. കൊല്ലം കല്ലുംതാഴം കിളികൊല്ലൂർ, വരാലുവിള ചിറയിൽ, മുഹമ്മദ് അലിയുടെയും സബീനയുടെയും മകൻ മുഹമ്മദ് നിജാസ് (15) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത് യാസിർ നീന്തി രക്ഷപെട്ടു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

കരുനാഗപ്പള്ളി ഇടക്കുളങ്ങര എഫ്.സി.ഐ. യ്ക്ക് സമീപത്തെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു മുഹമ്മദ് നിജാസ്. അവിടെനിന്നും സുഹൃത്തിനൊപ്പം കാരൂർകടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഇരുവരും ശക്തമായ ഒഴിക്കിൽപ്പെട്ടെങ്കിലും മുഹമ്മദ് നിജാസിന് രക്ഷപെടാനായില്ല. പേരൂർ, മീനാക്ഷി വിലാസം വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും പത്താം ക്ലാസ് പഠനം കഴിഞ്ഞ് ഉപരി പഠനത്തിനായി നിൽക്കുകയായിരുന്നു ഇജാസ്.

വിവരമറിഞ്ഞ് കരുനാഗപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാസേനയും കൊല്ലത്തുനിന്നും സ്‌കൂബാ ഡൈവിങ് ടീമും എത്തി നടത്തിയ തിരച്ചിലിൽ രണ്ടുമണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. തിരച്ചിലിന് ഫയർ സ്റ്റേഷൻ ഓഫിസർ വി.എസ് അനന്തു, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അബ്ദുൾസമദ് എന്നിവർ നേതൃത്വം നൽകി. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !