കരുനാഗപ്പള്ളിയിലെ അദ്ധ്യാപകന്റെ ചികിത്സയ്ക്കായി സഹായം തേടുന്നു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബോയ്സ് സ്കൂളിലെ അധ്യാപകനായ ജി.പി അനിൽ സാറിന്റെ ചികിത്സയ്ക്കായി സഹായം തേടുന്നു. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ഛന്നിയും സ്ട്രോക്കും ഒരുമിച്ച് ബാധിച്ച് അദ്ദേഹം പരുമല ഹോസ്പിറ്റലിൽ ICU ൽ ആയി. സ്ട്രോക്കിനു ശേഷം അദ്ദേഹത്തിന് ബോധം തിരിച്ചു കിട്ടിയില്ല. അദ്ദേഹത്തിന്റെ ചികിത്സക്ക് കുടുംബം ആവുന്നതൊക്കെ ചെയ്തെങ്കിലും, ഇനിയും ചികിത്സയ്ക്കായി ഭീമമായ തുക ആവശ്യമായി വന്നപ്പോൾ സുഹൃത്തുക്കൾ ചേർന്ന് ജി.പി.അനിൽ ഹെൽപ്പ് ഫണ്ട് ആരംഭിച്ചിരിക്കുകയാണ്.
1980 കളിൽ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് യൂണിയൻ ചെയർമാനായും, എസ്.എഫ്. ഐ. നേതാവായും നിറഞ്ഞു നിന്ന ആദർശധീരനായ ഒരു യുവാവ് ആയിരുന്നു. പിൽക്കാലത്ത് അധ്യാപക സംഘടനാ രംഗത്തും (കെ.എസ്.ടി.എ) സബ് ജില്ലാ ജില്ലാ സംസ്ഥാന തല ഗണിത ക്ലബ്ബ് പ്രവർത്തനത്തിലും മൂല്യനിർണ്ണയ ക്യാമ്പുകളിലും നിറഞ്ഞു നിന്ന വ്യക്തിത്വമാണ്. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും എന്നും പ്രീയങ്കരനായ ഒരു അദ്ധ്യാപകനാണ് ജി.പി. സാറെന്ന് വിദ്യാർത്ഥികൾ വിളിക്കുന്ന ജി.പി.
അനിൽ.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !