സ്നേഹസാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ കാരുണ്യ പ്രവർത്തനങ്ങളുടെ വാർഷികം….

കരുനാഗപ്പള്ളി : പാവങ്ങൾക്കും നിർദ്ധന രോഗികൾക്കും അഭയകേന്ദ്രങ്ങളിൽ കഴിയുന്ന അന്തേവാസികൾക്കും സാന്ത്വനമായി മാറിയ സ്നേഹസാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ വിവിധ കാരുണ്യ പ്രവർത്തനങ്ങളുടെ വാർഷികം ഇന്ന് കരുനാഗപ്പള്ളി പുതിയ കാവികാവ് അൽ-ഹയാത്ത് റിസപ്ഷനിൽ വച്ച് നടന്നു. ബാക്-ടു-സ്കൂൾ പദ്ധതി പ്രകാരമുള്ള പഠനോപകരണ കിറ്റ് വിതരണ ഉദ്ഘാടനം ശ്രീ. സി.ആർ. മഹേഷ് എം.എൽ.എൽ.എ. നിർവ്വഹിച്ചു.

സ്നേഹസാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്രീ. പി. ശിവരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുതിയകാവ് ടി.ബി ആശുപ്രതിയിലെ രാത്രിഭക്ഷണം നൽകുന്ന ഹാപ്പി ഫ്രിഡ്ജ് പദ്ധതിയുടെ വാർഷിക ഉദ്ഘാടനം കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ ശ്രീ. കോട്ടയിൽ രാജു നിർവ്വഹിച്ചു.

വീടുകളിൽ കഴിയുന്ന രോഗികളുടെ
കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം കരുനാഗപ്പള്ളി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ബി. ഷഫീക്ക് നിർവ്വഹിച്ചു. സംഘടനാ പ്രവർത്തകരെ കെ.എസ്.പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനിമോൾ നിസാം ആദരിച്ചു.

മനുഷ്യാവകാശ പ്രവർത്തകൻ ശ്രീ. ഉബൈസ് സൈനുലാബ്ദീൻ മുഖ്യപ്രഭാഷണം നടത്തി. വെബ്സൈറ്റ് ലോഞ്ചിംഗ് & ഐ.ഡി. കാർഡ് വിതരണം ശാസ്താംകോട്ട THQ മെഡിക്കൽ ഓഫീസർ ഡോ. സി.എൻ. നഹാസ് നിർവ്വഹിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !