കരുനാഗപ്പള്ളി : തുറയിൽക്കുന്ന് കുമാരനാശാൻ ഗ്രന്ഥശാലയുടേയും അയണിവേലിക്കുളങ്ങര ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ പുസ്തകക്കൂടൊരുക്കി. ചൂളുരത്ത് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഡോ. ജാസ്മിൻ ആദ്ധ്യക്ഷം വഹിച്ചു. പുസ്തകക്കൂടിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാറും ആദ്യ പുസ്തക വിതരണം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി.പി. ജയപ്രകാശ് മേനോനും നിർവഹിച്ചു.ചടങ്ങിൽ കരുനാഗപ്പള്ളി നഗരസഭാ ക്ഷേമകാര്യ സമിതി അധ്യക്ഷ ഡോ.ജാസ്മിൻ, എം.സുഗതൻ, സുധീർ ഗുരുകുലം, ഗംഗാറാം അനിൽ ചൂരയ്ക്കാടൻ, രാഗേഷ് ശ്രീനിവാസൻ,സന്തോഷ് ശിവാനന്ദ്, ബിജു തുറയിൽക്കുന്ന്, ലൈബ്രേറിയൻ മേബിൾ റക്സി എന്നിവർ സംസാരിച്ചു.
Copyright © 2003-2024 karunagappally.com Developed by Sudheesh.R