കരുനാഗപ്പള്ളി ലാലാജി ജംഗ്ഷൻ സിഗ്നലിൽ ലോറി മറിഞ്ഞു….

കരുനാഗപ്പള്ളി : ലാലാജി ജംഗ്ഷനിൽ സിഗ്നലിൽ ലോറി മറിഞ്ഞു. സൈക്കിൾ യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. സൈക്കിൾ യാത്രികൻ കല്ലേലിഭാഗം സ്വദേശി രമണന് തലയ്ക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ ചേർത്തല മുട്ടത്തി പറമ്പ് സ്വദേശി , ഉണ്ണികൃഷ്ണൻ, ക്ലീനർ സന്ദീപ് എന്നിവർ അൽഭുതകരമായി രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്ന കരുനാഗപ്പള്ളി പോലീസ്‌ സംഘമാണ് പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ 7 മണിയോടെയായിരുന്നു ചേർത്തലയിൽ നിന്നും തിരുവനന്തപുരത്തേക്ക് പാർസലുമായി പോയ ലോറി അപകടത്തിൽപ്പെട്ടത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !