ശങ്കരമംഗലത്ത് കൂറ്റൻ താൽകാലിക ആശുപത്രി സജ്ജമായി….

കരുനാഗപ്പള്ളി : കോവിഡ് ചികിത്സക്ക് ഏറ്റവും ആശ്വാസകരമായി ചവറ ശങ്കരമംഗലം ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ കൂറ്റൻ താൽകാലിക ആശുപത്രി സജ്ജമായി.

മൂന്നാംഘട്ട CSLTC (രണ്ടാംതല കോവിഡ് ചികിത്സാകേന്ദ്രം) ആയിരം ഓക്സിജൻ ബെഡ്ഡുകൾ അടങ്ങുന്നതാണ്. ഇപ്പോൾ സ്കൂൾ ഗ്രൗണ്ടിൽ തയ്യാറായ 604 ബെഡ്ഡുകളിൽ കൂടി ചികിത്സ ആരംഭിക്കുന്നുവെന്നത് ഏറെ ആശ്വാസകരമാണ്. 5 കോടി രൂപയാണ് ഇതിനായി KMML ചിലവഴിക്കുന്നത്.

ആശുപത്രി സേവനം നൽകുന്നതിന് രോഗ വ്യാപനത്തിനിടയിൽ ഭക്ഷണവും ആരോഗ്യവും കുടുംബവും ഒക്കെ ഉപേക്ഷിച്ച് രോഗ ശുശ്രുഷയുടെ മാതൃക സൃഷ്‌ഠിക്കുന്ന ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, വാളന്റിയർമാർ തുടങ്ങിയവർ നമ്മുടെ വൃദ്ധരായ മാതാ പിതാക്കളുടെയും, സഹോദരങ്ങളുടെയും ജീവൻ രക്ഷിക്കാൻ ഉറക്കമൊഴിയുകയാണെന്ന് ചവറ എം.എൽ.എ. ഡോ.സുജിത്ത് വിജയൻപിള്ള പറഞ്ഞു.


സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ CSLTC (രണ്ടാംതല കോവിഡ് ചികിത്സാകേന്ദ്രം) യായി മാറിയ ചികിത്സ കേന്ദ്രത്തിന്റെ മേൽനോട്ട ചുമതല ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ്. ഇവിടേക്ക് രവിപിള്ള ഫൌണ്ടേഷനും സഹായം നൽകിയിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !