കരുനാഗപ്പള്ളി: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി തഴവ കുടുംബരോഗ്യകേന്ദ്രതിൽ വെച്ച് നടന്ന പുകയിലവിരുദ്ധ ദിനാചരണപരിപാടിയുടെ ഉൽഘാടനം തഴവ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി. ബിജു നിർവഹിച്ചു.
മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോക്ടർ ജാസ്മിൻ റിഷാദ് മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് വാര്യത്ത്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സസ്മാരായ ടി. ശ്രീലത, അജ്ജ്മമോൾ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. ശ്യാംലാൽ തുടങ്ങിയവർ പങ്കെടുത്തു.