കുടുംബ സഹായ ഫണ്ട് കൈമാറി….

കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.ഇ.സി. യിൽ എം പാനൽ ജീവനക്കാരനായിരിക്കെ മരണമടഞ്ഞ കരുനാഗപ്പള്ളി സ്വദേശി ദിനേശിന്റെ കുടുംബത്തിന് സഹായ ഫണ്ടായി അര ലക്ഷം രൂപ കൈമാറി.KSRTEA (സി.ഐ.ടി.യു.) യുടെ -സ്പർശം സാന്ത്വന സ്പർശം- പദ്ധതിയുടെ ഭാഗമായാണ് കുടുംബ സഹായ ഫണ്ട് കൈമാറിയത് .

കെ.എസ്.ആർ.ടി.ഇ.സി. കരുനാഗപ്പള്ളി ഡിപ്പോയിൽ നടന്ന ചടങ്ങിൽ സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി ദിനേശിന്റെ ഭാര്യക്ക് തുക കൈമാറി. സർവ്വീസിൽ നിന്നും വിരമിച്ചവർക്ക് യാത്ര അയപ്പും നൽകി. ഷാജി, പ്രവീൺ, ജയദാസ്, ജി.ആർ. ഷീന, വിനീത്, രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !