ചവറയിലുണ്ടായ വാഹനാപകടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു…

കരുനാഗപ്പള്ളി : വാഹനാപകടത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. തുളസീധരൻ പിള്ളയാണ് മരിച്ചത്. ചവറ എ.എം.സി. ജംഗ്ഷന് സമീപം രാത്രി 9 മണിയോടെയായിരുന്നു അപകടം.

ചവറയിൽ നിന്നും നീണ്ടകര ഭാഗത്തേക്ക് പോകുകയായിരുന്ന തുളസീധരൻ പിള്ളയെ അതേ ദിശയിൽ വന്ന സൂപ്പർഫാസ്റ്റ് ബസാണ് ഇടിച്ചത്. ബൈക്കിൻ്റെ ഹാൻഡിലിൽ തട്ടി റോഡിലേക്ക് വീണ അദ്ദേഹത്തിൻ്റെ തലയിലൂടെ ബസിൻ്റെ പിൻചക്രം കയറി ഇറങ്ങുകയായിരുന്നു. പഴനിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റാണ് അപകടത്തിൽപ്പെട്ടത്.

ആർ.എസ്.പി.യിൽ ന്നിന്നും രണ്ടാം തവണയാണ് തുളസീധരൻ പിള്ള പ്രസിഡൻ്റാകുന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !