പെൻ ഫെസ്റ്റ് ഉദ്ഘാടനം…. സി.ആർ. മഹേഷ് എം.എൽ.എ., സൂരജ് പാലാക്കാരൻ….

കരുനാഗപ്പള്ളി : പണിക്കർകടവിൽ പ്രവർത്തിക്കുന്ന പെൻ അക്കാഡമിയുടെ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പെൻ ഫെസ്റ്റ് കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. പുതിയതായി ആരംഭിക്കുന ഓൺലൈൻ ചാനലായ പെൻ ടി.വി. യുടെ ഉദ്ഘാടനം ട്രൂ ടി.വി. മനേജിഗ് ഡയറക്ടറും, സോഷ്യൽ മീഡയയിലെ സജീവ സാന്നിദ്ധ്യവുമായ സൂരജ് പാലാക്കാരൻ നിർവഹിച്ചു.

ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫെയിം ആദിത്യന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച വാർഷിക യോഗത്തിന് പെൻ അക്കാഡമി പ്രിൻസിപ്പാൾ രഹേഷ് രമേശൻ അദ്ധ്യക്ഷത വഹിച്ചു. മഹാത്മജി ടൂട്ടോറിയൽസ് പ്രിൻസിപ്പാൾ മുനീർ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു. പെൻ അക്കാഡമിയുടെ നവസംരഭങ്ങളെ അദ്ധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ പി. സുനിൽകുമാർ പരിചയപ്പെടുത്തി. ശാസ്ത്ര സംഘടനയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു.

യൂട്യൂബറും എഴുത്തുകാരിയുമായ അഡ്വ. ആർ. മിനി, കൗൺസിലറന്മാരായ സിംലാൽ, ബുഫ്റാ ബീവി, സതീഷ് തേവാനത്ത് , തഴുത്തല നാഷണൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ നാസിം സെയിൻ, വലിയ കുളങ്ങര ലൈറ്റ് ലാന്റ് സ്കൂൾ പ്രിൻസിപ്പൽ അനോൺ ഡി.എൽ., കുമാരനാശാൻ ഗ്രന്ഥശാലാ പ്രസിഡന്റ് ഡോ. ജാസ്മിൻ, പ്രബോധിനി ഗ്രന്ഥശാലാ പ്രസിഡന്റ് ദീപു കുന്നുംപുറത്ത് തുടങ്ങിയവർ യോഗത്തിൽ വിശിഷ്ട വ്യക്തികളായി.

ലക്കി കൂപ്പണിന്റെ ഫലപ്രഖ്യാപനം പെൻ അക്കാഡമി കോ-ഓർഡിനേറ്റർ അക്ഷയ് ബിനു നിർവഹിച്ചു. പെൻ അക്കാഡമിയുടെ ആദരവ് ഏറ്റ് വാങ്ങിയ വി. വിജയകുമാർ പെൻഗ്രീൻ എന്ന സംഘടനയുടെ പ്രവർത്തന സംബന്ധിയായി ഹരിതഗൃഹ പദ്ധതി അവതരിപ്പിച്ചു. യോഗത്തിന് അക്ഷര ശാസ്ത്രി കൃതഞ്ജത രേഖപ്പെടുത്തി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !