വാർഷിക ആഘോഷ നിറവിൽ സംസ്കൃതി… ചെറിയഴീക്കൽ….

കരുനാഗപ്പള്ളി : 21 വർഷക്കാലമായി ചെറിയഴീക്കൽ പ്രവർത്തിക്കുന്ന സംസ്കൃതി സാംസ്കാരിക സംഘടനയുടെ വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു. 1999 ഒക്ടോബർ 10 ന് രൂപം കൊണ്ടതും, സാംസ്കാരിക – വിദ്യാഭ്യാസ – ആരോഗ്യ രംഗത്തെ മികവാർന്ന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായതുമായ ഈ സംഘടനയുടെ വാർഷിക ആഘോഷങ്ങൾ ഈ വർഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായാണ് സംഘടിപ്പിച്ചത്.

കൈതപ്രം ദാമോധരൻ നമ്പൂതിരി, കലാമണ്ഡലം പ്രശാന്ത്, വയലാർ ശരത്ചന്ദ്രവർമ്മ, സിനിമാ സംവിധായകൻ അനിൽ വി. നാഗേന്ദൻ, കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷ്, ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, അരയവംശ പരിപാലന യോഗം പ്രസിഡന്റ് ലാലു തുടങ്ങിയവർ പ്രവർത്തകർക്ക് വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ നേർന്നു.

സംഘടനാ പ്രവർത്തകരായ സുഭാഷ്, കനകൻ, ജയൻ, അനു, സ്വരാജ്, സുരേഷ്, സോംകുമാർ, വിജയൻ, സ്വരുപ് തുടങ്ങിയവർ വാർഷിക ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !