കർഷകരും തൊഴിലാളികളും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : കേന്ദ്ര ബഡ്ജറ്റിനെതിരെ അഖിലേന്ത്യാ കിസാൻസഭ, കർഷക തൊഴിലാളി യൂണിയൻ, സി.ഐ.ടി.യു. എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കരുനാഗപ്പള്ളി ടൗണിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ടൗൺ ക്ലബ്ബിനു സമീപത്തു നിന്നും. ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സമാപിച്ചു. തുടർന്ന് ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ സി.ഐ.ടി.യു. ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.ആർ. വസന്തൻ ഉദ്ഘോടനം ചെയ്തു.

ക്ലാപ്പന സുരേഷ് അധ്യക്ഷനായി.ബി സജീവൻ സ്വാഗതം പറഞ്ഞു. സി.പി.ഐ.എം. ഏരിയാ സെക്രട്ടറി പി.കെ. ജയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗം പി.കെ. ബാലചന്ദ്രൻ, എ.അനിരുദ്ധൻ, വി.ദിവാകരൻ, ആർ. സോമരാജൻ പിള്ള, ടി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !