കരുനാഗപ്പള്ളി : കുലശേഖരപുരം ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻസ് പോലീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയൂട സഹകരണത്തോടെ കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സെൻറർ സംഘടിപ്പിച്ച ഉപഭോക്തൃദിനാചരണം താലൂക്ക് തല ഉദ്ഘാടനം കരുനാഗപ്പള്ളി ലീഗൽ സർവീസ് കമ്മറ്റിയുടെ ചെയർപേഴ്സൺ ആയ ചവറ കുടുംബകോടതി ജഡ്ജ് ശ്രീമതി ബിന്ദു കുമാരി വി എസ് ഉദ്ഘാടനം ചെയ്തു. സി.വി.സി. സംസ്ഥാന സെക്രട്ടറി ഷീലാ ജഗധരൻ ഉപഭോക്താവിന് ലഭ്യമാകേണ്ട നിയമ പരിരക്ഷകളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. പി.ടി.എ. പ്രസിഡൻറ് ജി. രഘു അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ബി. സുബാഷ് ചന്ദ്രൻ സ്വാഗതം ആശംസിച്ചു. സി.വി.സി. ജില്ലാ സെകട്ടറി ഷാജിലാൽ, താലൂക്ക് സെക്രട്ടറി വി. ആർ. ഹരികൃഷ്ണൻ, ജില്ലാ കോ-ഓർഡിനേറ്റർ ജയശ്രീ വട്ടത്തിൽ, സിനിമാ തിരക്കഥാകൃത്തായ സി.വി.സി അംഗം സുവചൻ, എസ്.പി.സി. പിടിഎ പ്രസിഡന്റ് ശ്രീ. അയ്യപ്പൻ. പി.ടി.എ. വൈസ്സ് പ്രസിഡന്റ് ചന്ദ്രബാബു, പി.ടി.എ. അംഗം നിസാർ, സീനിയർ അസിസ്റ്റൻറ് മേഴ്സി ഡിക്രൂസ്, സി.പി.ഒ. കെ. സന്തോഷ്, സി.പി.ഒ. റ്റി. അജിത എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബി പ്രസന്ന കൃതജ്ഞത രേഖപ്പെടുത്തി.
Copyright © 2003-2024 karunagappally.com Developed by Sudheesh.R