കരുനാഗപ്പള്ളിയിൽ നടന്ന പ്രീ പ്രൈമറി കലോത്സവം ശ്രദ്ധേയമായി….

കരുനാഗപ്പള്ളി : വിവിധ അംഗൻവാടികളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട നൂറിലധികം കുട്ടികൾ ആക്ഷൻ സോങും, കുഞ്ഞിപ്പാട്ടുകളുമായി ഒത്തുകൂടിയപ്പോൾ അത് വേറിട്ട കാഴ്ചയായി. നഗരസഭാ പരിധിയിൽപ്പെട്ട പ്രീ പ്രൈമറി കുട്ടികളുടെ കലോത്സവവും ക്രിസ്തുമസ് ആഘോഷത്തോടും അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കരുനാഗപ്പള്ളി യു.പി.ജി. സ്കൂളിൽ ആർ. രാമചന്ദ്രൻ എം.എൽ.എ കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകി കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

നഗരസഭാ കൗൺസിലർ എൻ.സി. ശ്രീകുമാർ അധ്യക്ഷനായി. സീനിയർ അസിസ്റ്റന്റ് സേതുലക്ഷ്മി സ്വാഗതം പറഞ്ഞു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ എം. മഞ്ജു മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ എസ് ശക്തികുമാർ, എസ്.എം.സി. ചെയർപേഴ്സൺ ആർ. കെ. ദീപ, വൈസ് ചെയർമാൻ ബി.എ. ബ്രിജിത്ത്, സുജിത എന്നിവർ സംസാരിച്ചു. തുടർന്ന് കവി സുരേഷ് വാക്കനാട് കുട്ടികളുമായി പാട്ടും കഥകളും പങ്കുവച്ചു. പുക്കുടിലും നക്ഷത്രങ്ങളും ബലൂണുകളുമായാണ് കൊച്ചു കുട്ടികളെ വരവേറ്റത്. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു. പങ്കെടുത്ത കുട്ടികൾക്കെല്ലാം സമ്മാനങ്ങളും നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !