കരുനാഗപ്പള്ളി : സാമൂഹ്യ സാംസ്കാരിക പ്രവർത്തക ഷീല ജഗധരൻ രചിച്ച കവിതാ സമാഹാരങ്ങളുടെ പ്രകാശനം നടന്നു. പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയുമായ ഷീല ജഗധരന്റെ മൂന്നാമത്തെ പുസ്തകമായ വർഷമേഘങ്ങൾ പെയ്തൊഴിയുമ്പോൾ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ വച്ച് ആർ രാമചന്ദ്രൻ എം.എൽ.എ. പുസ്തക പ്രകാശനം നിർവ്വഹിച്ചു. വനിതാ സാഹിതി ജില്ലാ സെക്രട്ടറി ബീന സജീവ് പുസ്തകം ഏറ്റുവാങ്ങി. പു ക സ ജില്ലാ സെക്രട്ടറി അഡ്വ: ഡി. സുരേഷ് കുമാർ പുസ്തക പരിചയം നടത്തി. ജില്ലാ പ്രസിഡന്റ് ഡോ: സി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ടി.എൻ. വിജയകൃഷ്ണൻ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ സ്വാഗതം പറഞ്ഞു. വി.പി. ജയപ്രകാശ് മേനോൻ, ആർ കെ. ദീപ, തൊടിയൂർ വസന്തകുമാരി, അനിൽ ആർ പാലവിള, എസ് സുവർണ്ണകുമാർ, ജഗന്നാഥൻ, എം. പ്രകാശ്, കെ. സാജൻ, എ അയ്യപ്പൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഇന്നവേഷൻ പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പരിപാടിക്കു മുന്നോടിയായി ഷീല ജഗധരന്റെ കവിതകളുടെ സംഗീതാവതരണം, കവിയരങ്ങ് എന്നിവയും നടന്നു.
Copyright © 2003-2024 karunagappally.com Developed by Sudheesh.R