കരുനാഗപ്പള്ളിയിൽ എത്തിയ ആന്ധ്ര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു…

കരുനാഗപ്പള്ളി : ആന്ധ്ര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കരുനാഗപ്പള്ളിയിലും ജാഗ്രത കർശനമാക്കി. കഴിഞ്ഞ 22 ന് അഴുകിയ 5500 കിലോ മത്സ്യം നിറച്ച കണ്ടയ്നറുമായെത്തിയ 28 വയസുകാരനെ കരുനാഗപ്പള്ളിയിൽ വച്ച് ആരോഗ്യ വകുപ്പും പോലീസും ചേർന്ന് പിടികൂടിയിരുന്നു. ഇയാളുൾപ്പടെ രണ്ടു പേരായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. അടുത്ത ദിവസം മത്സ്യം കുഴിച്ചുമൂടിയതിനു ശേഷം ഇവരെ കോറൻ്റയിനിലേക്ക് മാറ്റുകയായിരുന്നു. ഇവർ ഓച്ചിറയിലെ സത്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വരുകയായിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സ്രവ പരിശോധനയ്ക്കായി എത്തുകയും തുടർന്ന് പരിശോധനാ ഫലം പോസിറ്റീവായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

കരുനാഗപ്പള്ളി ഹൈസ്ക്കൂൾ ജംഗ്ഷനിൽ പിടിയിലായതിനു ശേഷം ഇവരുമായി നേരിട്ടു ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കും. ഇതിനെ തുടർന്ന് ആവശ്യമുള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റാനാണ് സാധ്യത. ഭക്ഷ്യ സുരക്ഷാ ജീവനക്കാർ, നഗരസഭാ ആരോഗ്യ വിഭാഗം, പോലീസ് തുടങ്ങിയ രോഗിയുമായി നേരിട്ടു ബന്ധപ്പെട്ടവരെ പ്രത്യേകം കണ്ടെത്തും. ജില്ലാ ഭരണകൂടം അറിയിക്കുന്നതനുസരിച്ച് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുമെന്ന് പോലീസും അറിയിച്ചു.

ജില്ലാ കളക്ടർ പ്രസിദ്ധീകരിച്ച രോഗിയുടെ റൂട്ട് മാപ്പ്…

# ഭയമല്ല ജാഗ്രതയാണ് വേണ്ടത്.
എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ധേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ഒരു തരത്തിലും ഭയക്കേണ്ട കാര്യമില്ല. സംശയമുള്ളവര്‍ ദിശ 1056, 0471 255 2056 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്. കൊല്ലം ജില്ലയിലെ കൊറോണ കൺട്രോൾ റൂം നമ്പർ : 8589015556, 0474 2797609.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !